ബീജിംഗ്: ചൈനാ കടലിൽ ആധിപത്യത്തിനായി ചൈനയുടെ പുതിയ നീക്കം. തായ്‌വാന് സംരക്ഷണമൊരുക്കി അമേരിക്കൻ നാവികസേന എത്തിയതിനെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. തെക്കൻ ചൈനാ കടലിൽ തുടർച്ചയായ സൈനിക അഭ്യാസങ്ങൾ നടത്താനാണ് തീരുമാനം.
തായ്‌വാന് മേൽ 15 ലേറെ വിമാനങ്ങൾ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക യുദ്ധകപ്പലായ തിയോഡോർ റൂസ്വെവെൽറ്റിനെ തെക്കൻ ചൈനാ കടലിലേക്ക് നീക്കിയതാണ് ബീജിംഗിനെ പ്രകോപിപ്പിച്ചത്. സമുദ്രമേഖലയിലെ സ്വാതന്ത്യം എന്ന തത്വത്തിൽ മുറുകെപിടിച്ചാണ് അമേരിക്ക ചൈനാ കടലിലേക്ക് നീങ്ങിയത്. ഇതേ സ്വാതന്ത്ര്യം തങ്ങൾക്കും ബാധകമാണെന്ന നിലപാടാണ് ചൈനയും എടുത്തിരിക്കുന്നത്.
തെക്കൻ ചൈനാ കടലിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ചൈനയുടെ മാരിടൈം സെഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് കടലിൽ പോകുന്നവർക്കും ചരക്കുകപ്പലുകൾക്കും നോട്ടീസ് നൽകിയത്. ഇന്നു മുതൽ മുപ്പതാം തീയതി വരെയാണ് മുന്നറിയിപ്പ് നൽകിയത്.
Comments