മിലാൻ: ഇറ്റലിയിൽ പ്രധാനമന്ത്രി രാജിവെച്ചതിനെ തുടർന്നുള്ള രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രധാനമന്ത്രി ഗ്വിസെപ്പേ കോണ്ടേയാണ് കൊറോണ വിഷയത്തിലെ ആരോപണങ്ങളെ തുടർന്ന് രാജിവെച്ചത്. പ്രസിഡന്റ് സെർജിയോ മാറ്റാറെല്ലയ്‌ക്കാണ് ഗ്വിസെപ്പേ രാജി സമർപ്പിച്ചത്.
രാജി സമർപ്പിച്ചെങ്കിലും കാവൽ മന്ത്രിസഭയുടെ നേതൃത്വത്തിൽ തുടരാനാണ് ഗ്വിസെപ്പെയോട് പ്രസിഡന്റ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഉപരിസഭാ സെനറ്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും വോട്ടെടുപ്പിലും ഗ്വിസെപ്പേ പരാജയപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി മാറ്റേയോ റെൻസിയാണ് പ്രധാനമന്ത്രിയെ പുറത്താക്കാൻ ശ്രമം നടത്തിയത്.
രാജ്യത്തെ കൊറോണ വ്യാപനത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണക്കാരൻ പ്രധാനമന്ത്രി ഗ്വിസപ്പേയാണെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. അവിശ്വാസം സഭയിൽ പാസ്സായ ഉടനെയാണ് ഗ്വിസെപ്പേ രാജി സമർപ്പിച്ചത്.
















Comments