വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ അനിവാര്യമാണെന്നും ഇത് കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്നും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. വിപണനവുമായി ബന്ധപ്പെട്ടതാണ് പുതിയ കാർഷിക നിയമങ്ങൾ. ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് പരിഷ്‌കരണം ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പല മേഖലയിലും പരിഷ്‌കരണം വേണമെന്നും ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ വിപണി വിശാലമാക്കുന്നതാണ് പുതിയ നിയമങ്ങൾ അത്. മണ്ഡികള്‍ക്കു പുറത്തും വിളകള്‍ വില്‍ക്കാന്‍ ഇതിലൂടെ കർഷകന് കഴിയും. അതുകൊണ്ടുതന്നെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ ഈ നിയമങ്ങൾ പര്യാപ്തമാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
കര്‍ഷകരെ സാമൂഹ്യ സുരക്ഷാ ശൃംഖലയില്‍ കൊണ്ടുവരണം. ഓരോ പുതിയ പരിഷ്‌കരണം വരുമ്പോഴും ‘മാറ്റത്തിന്റെ വിലകള്‍’ കൊടുക്കേണ്ടിവരാറുണ്ട്. അതുകൊണ്ട് എളുപ്പം നഷ്ടത്തിലേക്കു വീണുപോവാവുന്ന കൃഷിക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു.
Comments