ചെന്നൈ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്‌ക്കായി ഇംഗ്ലീണ്ട് താരങ്ങളെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂർത്തിയാക്കിയാണ് ടീം ചെന്നൈയിലെത്തിയത്. ഇന്ത്യയിലെത്തിയ എല്ലാ ഇംഗ്ലീഷ് താരങ്ങളുടേയും കൊറോണ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്. ആറു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ കഴിഞ്ഞ് ഫെബ്രുവരി 2ന് ടീം പരിശീലനം ആരംഭിക്കും.
കൊറോണ കാലത്തെ ഇന്ത്യയിൽ നടക്കാൻ പോകുന്ന ആദ്യ അന്താരാഷ്‌ട്ര പരമ്പര എന്ന പ്രത്യേകതയും ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങൾക്കുണ്ട്. ഓസീസിനെതിരെ ഗംഭീര ജയം നേടിയ യുവനിരയും പരിക്കിൽ നിന്ന് മുക്തരായ സീനിയർ താരങ്ങളും പരമ്പരയിലുണ്ട്. ടീം ഇന്ത്യ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ഇംഗ്ലണ്ടിനെ നേരിടുക. ഹോട്ടൽ ലീലാ പാലസിലെ സുരക്ഷാ ബബിൾ സംവിധാനത്തിലാണ് ഇരു ടീമുകളുടേയും താരങ്ങളുള്ളത്. മത്സരം നടക്കുന്ന ചിദംബരം സ്റ്റേഡിത്തിൽ തന്നെയാണ് പരിശീലനവും നടത്തുന്നത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 5-ാം തീയതി ആരംഭിക്കും.
















Comments