വാഷിംഗ്ടൺ: പാകിസ്താന്റെ മതമൗലികവാദ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക. പേളിനെ വധിച്ചതിലെ മുഖ്യപ്രതി അഹമ്മദ് ഒമർ സയീദ് ഷേഖ് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയതിനെ അമേരിക്ക അപലപിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ടാണ് പ്രതികരിച്ചത്.
പാകിസ്താൻ സുപ്രിംകോടതിയുടെ തീരുമാനം തികച്ചും അപലപനീയമാണ്. അമേരിക്കൻ പൗരനായ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്താണ് കൊന്നത്. വർഷങ്ങളോളം അമേരിക്കയിൽ കഴിഞ്ഞിരുന്ന അഹമ്മദ് ഒമർ സയീദ് ഷേഖ് കുറ്റക്കാരനാണെന്നും ശിക്ഷ അനിവാര്യമാണെന്നും അമേരിക്കയിലെ അറ്റോർണി ജനറൽ മോണ്ടി വിൽകിൻസൻ അറിയിച്ചു.
അമേരിക്ക അഹമ്മദ് ഒമറിനെ ശിക്ഷിക്കും. അമേരിക്കൻ പൗരനെ അത്ര ക്രൂരമായിട്ടാണ് വധിച്ചത്. പാകിസ്താൻ കോടതിയുടെ നടപടി തീർത്തും നീതീകരിക്കാനാകാത്തതാണെന്നും ബ്ലിങ്കൻ പ്രതികരിച്ചു.
















Comments