വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തെ അഫ്ഗാൻ മേഖലയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് പെന്റഗൺ. യുദ്ധം അവസാനിപ്പിക്കണം എന്ന നയമാണ് ജോ ബൈഡന്റേതെന്നും അതിനാൽ സംയുക്ത ചർച്ചകളിലെ തീരുമാനം അനുസരിച്ചാകും കാര്യങ്ങൾ തീരുമാനിക്കുക എന്നും അമേരിക്കൻ പ്രതിരോധ വിഭാഗം അറിയിച്ചു.
കരാർ പ്രകാരം 14 മാസങ്ങൾകൊണ്ട് 12000 സൈനികരെയാണ് അമേരിക്ക പിൻവലിക്കാൻ തീരുമാനിച്ചത്. നിലവിൽ 2500 അമേരിക്കൻ സൈനികർ മാത്രമേ അഫ്ഗാനിലുള്ളു. “ഈ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാൽ ആ നീക്കം ഉത്തരവാദിത്തത്തോടെ നടപ്പാക്കണമെന്നാണ് ബൈഡൻ ആഗ്രഹിക്കുന്നത്. സൈനികരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായി മാസം തിരിച്ചുള്ള ഒരു തീരുമാനവും എടുക്കില്ല.” പെന്റഗൺ വ്യക്തമാക്കി.
ട്രംപിന്റെ ഭരണകാലത്ത് താലിബാനേയും അഫ്്ഗാൻ ഭരണകൂടത്തേയും ദോഹയിൽ ഒരുമിച്ചിരുത്തിയാണ് സമാധാന ചർച്ചകൾ നടത്തിയത്. അതിലും അഫ്ഗാൻ ഭരണകൂടത്തെ പ്രതിസന്ധിയിലാത്തി താലിബാന് കൂടുതൽ ഇളവുകൾ ലഭിക്കുകയും അമേരിക്കൻ സൈന്യത്തെ വൻതോതിൽ വെട്ടിച്ചുരുക്കാനുമാണ് തീരുമാനമെടുത്തത്. ഇതിന്റെ മറപിടിച്ച് താലിബാൻ ഭീകരർ അക്രമം വർദ്ധിപ്പിച്ചതിനെതിരെ അഫ്ഗാൻ ഭരണകൂടം രംഗത്ത് വന്നിരുന്നു.
















Comments