ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ഇറാൻ ബന്ധം സംശയത്തിൽ. സ്‌ഫോടന സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തിലാണ് ഇറാൻ ബന്ധം സംശയിക്കുന്ന രേഖകൾ കണ്ടെത്തിയിരിക്കുന്നത്.
അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ലക്ഷണങ്ങൾ വർദ്ധിച്ചതോടെ അന്വേഷണം എൻ.ഐ.എയുടെ നിയന്ത്രണത്തിലേക്ക് മാറുകയാണ്. ഇതിനിടെ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് അന്വേഷണത്തിനായി ഉടൻ ഇന്ത്യയിലെത്തുമെന്നാണ് സുചന. അന്വേഷണ സംഘവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവരങ്ങൾ ആരാഞ്ഞു.
പകുതി കരിഞ്ഞ നിലയിലെ പിങ്ക് നിറത്തിലുള്ള സ്‌കാർഫും ഇസ്രയേൽ അംബാസിഡർക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. ഇതാണ് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. കവർ സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 12 അടി അകലെയാണ് കിടന്നിരുന്നത്. വിരലടയാളങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
















Comments