ലണ്ടൻ: ടോട്ടനത്തിന്റെ ലീഗിലെ മുന്നേറ്റത്തിന് തടസ്സമായി ഹാരീ കെയിനിന് പരിക്ക്. നായകനായ ഹാരീ കെയിനിനെ ലിവർപൂൾ താരങ്ങൾ രണ്ടു തവണ ഫൗൾ ചെയതപ്പോഴാണ് പരിക്ക് കൂടിയത്. 27കാരനായ കെയിനിന്റെ ഇരു കണങ്കാലിനും പരിക്കേറ്റു. ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.
ജോർദ്ദാൻ ഹെൻഡേഴ്‌സനെ മറികടക്കുന്നതിനിടെയാണ് പരിക്കേറ്റത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ തിയാഗോ അൽകാന്ദ്രയ്‌ക്കെതിരേയും കെയിൻ പരിക്കേറ്റ് വീണിരുന്നു. മുന്നേ തന്നെ കണങ്കാൽ പരിക്കുകളുടെ വിഷമമുള്ളയാളാണ് കെയിൻ. ടീമിൽ ഒരിക്കലും ഒരു പകരക്കാരനില്ലാത്ത താരമെന്നതാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ നെടുംതൂണായി അറിയപ്പെടുന്ന കെയിൻ.
















Comments