റായ്പൂർ : ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 16 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്‌ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന കൊടും ഭീകരർ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്.പൊലീസ്- സിആർപിഎഫ് സംയുക്ത സംഘത്തിനു മുന്നിലാണ് ഭീകരർ കീഴടങ്ങിയത്. ഭരണകൂടത്തിന്റെ പുനർവാസ പുനരധിവാസ പദ്ധതികൾ അംഗീകരിച്ചാണ് കീഴടങ്ങൽ.
കമ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രം പൊള്ളയാണെന്നും സമൂഹത്തേയും സാമാന്യ ജനത്തേയും ദ്രോഹിക്കുന്നതാണെന്നും കീഴടങ്ങിയവർ പറഞ്ഞു. ദേശീയപതാക പിടിച്ചു കൊണ്ടുള്ള റാലിയിലും ഇവർ പങ്കെടുത്തു. ദന്തേവാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവയാണ് കീഴടങ്ങിയവരുടെ വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത്.
വീട്ടിലേക്ക് മടങ്ങുക എന്ന പദ്ധതിയുടെ ഭാഗമായി 288 കമ്യൂണിസ്റ്റ് ഭീകരരാണ് കഴിഞ്ഞ ആറുമാസത്തിനിടെ കീഴടങ്ങിയതെന്ന് അഭിഷേക് പല്ലവ വ്യക്തമാക്കി. ഇനിയും നിരവധി ഭീകരർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ ജനദ്രോഹ നയങ്ങൾ മനസ്സിലാക്കി കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഭീകരർ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ 24 ഭീകരരാണ് ദന്തേവാഡയിൽ കീഴടങ്ങിയത്.
















Comments