മൊഗാദിഷു: സൊമാലിയയിലെ ബോംബാക്രമണം നടത്തി ഇസ്ലാമിക ഭീകര സംഘടന. ഹോട്ടൽ ആക്രമിച്ച് അൽ ഖ്വയ്ദ ബന്ധമുള്ള അൽ ഷബാബ് ജിഹാദികളാണ് നിലയുറപ്പിച്ചിരിക്കുന്നത്. തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിന് സമീപമാണ് ഭീകരർ കാർബോംബ് സ്‌ഫോടനവും വെടിവെയ്പ്പും നടത്തിയത്. ഹോട്ടൽ വളഞ്ഞിരിക്കുന്ന സുരക്ഷാ സൈനികർക്കെതിരെ വെടിയുതിർക്കൽ തുടരുകയാണ്. മരണസംഖ്യ ഇതുവരെ പുറത്തുവന്നിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ നടത്തിക്കൊണ്ടാണ് ഭീകരർ ഹോട്ടലിലേക്ക് കയറിയതെന്ന് പോലീസ് മേധാവി മൊഹമ്മദ് അദാൻ അറിയിച്ചു. ഹോട്ടൽ അഫ്രിക്കിന് നേരെയാണ് അൽ ഷബാബ് ആക്രമണം നടത്തിയത്. ആദ്യം കാർബോംബ് സ്‌ഫോടനമാണ് നടന്നത്. അതിവേഗം ഓടിച്ചെത്തിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നാണ് ഭീകരർ തോക്കുകളുമായി ഹോട്ടലിലേക്ക് കടക്കാൻ ശ്രമിച്ചത്.
















Comments