ന്യൂഡൽഹി: ബജറ്റ് പ്രതിസന്ധി കാലഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരമൻ. പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആത്മനിർഭർ ഭാരത് രാജ്യത്തെ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ലോക്ക് ഡൗൺ കാലത്തെ സർക്കാർ നടപടികൾ രാജ്യത്തെ പിടിച്ചു നിർത്തി. കൊറോണ വാക്‌സിൻ വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. കൊറോണക്കെതിരെയുള്ള പോരാട്ടം രാജ്യം ഇനിയും തുടരുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
കൊറോണ വൈറസ് എന്ന മഹാമാരിയോട് രാജ്യം പ്രതികരിച്ചത് മികച്ച രീതിയിലാണ്. കേന്ദ്ര സർക്കാർ സത്വര നടപടികളാണ് സ്വീകരിച്ചത്. സമ്പദ് വ്യവസ്ഥയ്‌ക്ക് ഊന്നൽ നൽകാനായി യഥാസമയം സാമ്പത്തിക പാക്കേജുകളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ പരിഷ്‌കാരങ്ങളെല്ലാം സമ്പദ് വ്യവസ്ഥയിൽ പ്രതിഫലിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകമായി.
2021 രാജ്യത്തിന് ഏറെ നിർണായകമായ വർഷമാണ്. മൂന്ന് ആത്മനിർഭർ പാക്കേജുകൾ രാജ്യത്ത് അവതരിപ്പിച്ചു. ജിഡിപിയുടെ 13 ശതമാനമാണ് ഇതിനായി വിനിയോഗിച്ചത്. സർക്കാർ പ്രഖ്യാപിച്ച പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. ആത്മനിർഭർ ഭാരതിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയായി. ജനങ്ങളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
















Comments