ന്യൂഡൽഹി: ദേശീയപാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിയ്‌ക്കായാണ് ബജറ്റിൽ കേരളത്തിന് 65,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതിൽ 600 കിലോമീറ്റർ മുംബൈ -കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നുണ്ട്.
കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി കേന്ദ്ര വിഹിതം 1957.05 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കൊച്ചി തുറമുഖവും വികസിപ്പിക്കും.
തമിഴ്‌നാട്ടിൽ 3500 കിലോമീറ്റർ ദേശീയപാത നിർമ്മാണത്തിന് 1.03 കോടി രൂപയും അനുവദിച്ചു. ഇതിൽ മധുര-കൊല്ലം ഇടനാഴി ഉൾപ്പെടുന്നുണ്ട്. പാതയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. 675 കിലോമീറ്റർ ദേശീയപാതയുടെ നിർമ്മാണത്തിനായി പശ്ചിമ ബംഗാളിന് 25,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊൽക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് ഉൾപ്പെടെയാണ് തുക പ്രഖ്യാപിച്ചത്. റോഡ് ഗതാഗത മന്ത്രാലയത്തിനായി 1.8 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.
















Comments