ന്യൂഡൽഹി: ലോകരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയക്കുന്ന നടപടി തുടർന്ന് ഇന്ത്യ. ഉറ്റ സൗഹൃദങ്ങളെ മാനിക്കുന്നുവെന്നും ശക്തമായ ബന്ധം നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. കുവൈറ്റിലേക്ക് വാക്സിൻ അയച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു വിദേശകാര്യമന്ത്രി വാക്സിൻ മൈത്രി എന്ന നയത്തിന്റെ ഭാഗമായിട്ടാണ് അയൽ രാജ്യങ്ങൾ ആവശ്യപ്പെടുന്ന വാക്സിൻ ഇന്ത്യ വാക്സിൻ എത്തിച്ചുകൊണ്ടിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിച്ച വാക്സിനാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നത്. കുവൈറ്റിന് പുറമേ ഒമാനും 15 ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം സമൂഹത്തിനും നിക്കരാഗ്വയ്ക്കും പെസഫിക് മേഖലയിലെ രാജ്യത്തിനും വാക്സിനെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിവേഗം വാക്സിൻ ഉൽപ്പാദിപ്പിക്കാനും വിതരണം ചെയ്യാനും സാധിക്കുന്ന ഇന്ത്യയുടെ നിലവിലെ ക്ഷമതയെ ഐക്യരാഷ്ട്ര സഭ അഭിനന്ദിച്ചിരുന്നു.
ഐക്യരാഷ്ട്രസഭിയുടെ പ്രശംസയ്ക്കും കേന്ദ്രമന്ത്രി നന്ദി അറിയിച്ചു. ലോകത്തെ ഫാർമസി എന്ന നിലയിലേക്ക് ഇന്ത്യ മാറി എന്നതിന്റെ ഉദാഹരണമാണ് ഏവർക്കും മരുന്നുകളും വാക്സിനുമെത്തിക്കാൻ സാധിക്കുന്നതിലൂടെ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് ജയശങ്കർ പറഞ്ഞു.
















Comments