ലണ്ടൻ: ഹാരീ കെയിനില്ലാത്ത ടോട്ടനവും പ്രതിരോധം ദുർബലമായ ലെസ്റ്ററും തോൽവി രുചിച്ചു. ഒപ്പം ആസ്റ്റൺ വില്ലയും കീഴടങ്ങി. മുൻ നിര ടീമായ ടോട്ടനത്തിനെ തീർത്തും നിഷ്പ്രഭമാക്കിയും പ്രതിരോധം ശക്തമാക്കിയുമാണ് ബ്രൈറ്റൺ ജയിച്ചത്. ടോട്ടനം എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റണിനോട് തോറ്റത്. ഹാരീ കെയിനില്ലാത്ത ടീമിന്റെ ദുർബലത എതിരാളികൾ മുതലാക്കി. ബ്രൈറ്റണിനായി ലിയാൻഡ്രോ ട്രോസാർഡാണ് 17-ാം മിനിറ്റിൽ ഗോളടിച്ചത്.
ലെസ്റ്ററിനാണ് കനത്ത തോൽവി പിണഞ്ഞത്. ലീഡ്‌സ് 3-1നാണ് തോൽപ്പിച്ചത്. 13-ാം മിനിറ്റിൽ ഹാർവി ബേൺസിലൂടെ മുന്നിലെത്തിയ ലെസ്റ്ററിന് പിന്നീട് ഗോളടിക്കാനായില്ല. സ്റ്റുവർട്ട് ഡല്ലാസ് 15-ാം മിനിറ്റിൽ സമനില നേടി. 70-ാം മിനിറ്റിൽ ബാട്രിക് ബാംഫോർഡും 84-ാം മിനിറ്റിൽ ജാക് ഹാരിസണും ലീഡ്‌സിനായി ഗോളുകൾ നേടി. ആസ്റ്റൺ വില്ല ഏക ഗോളിനാണ് സതാംപ്ടണിനെതിരെ ജയം നേടിയത്. 41-ാം മിനിറ്റിൽെ റോസ് ബാർക്കലെയാണ് ഗോൾ നേടിയത്.
















Comments