ന്യൂഡൽഹി: ആരോഗ്യ മേഖലയക്കും ക്ഷേമത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കുറി അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റാണിത്. രബീന്ദ്രനാഥ ടാഗോറിന്റെ ഉദ്ധരണികളോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
‘പുലരി പിറക്കുന്നതിന് മുൻപേ പ്രകാശം അറിയുന്ന പറവയാണ് വിശ്വാസം’ എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ധനമന്ത്രി ആവർത്തിച്ചു. ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിലാണ് ബജറ്റ് അവതരണം എന്ന സൂചനയോടെയാണ് ധനമന്ത്രിയുടെ ആമുഖ പ്രസംഗം തുടങ്ങിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമർശിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകരാൻ നിരവധി പദ്ധതികളാണ് ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആത്മനിർഭർ ഭാരതിന് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബജറ്റ്. കൊറോണ പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്നും ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കടലാസ് രഹിത ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. ഇന്ത്യൻ നിർമ്മിത ടാബാണ് ബജറ്റ് അവതരണത്തിന് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്.
















Comments