ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ടെസ്റ്റ് പരമ്പരയ്‌ക്ക് കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ബി.സി.സി.ഐയും തമിഴ്‌നാട് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ കയറ്റാൻ അനുവാദം ലഭിച്ചത്. തമിഴ്‌നാട് സർക്കാർ അനുമതി ഞായറാഴ്ച നൽകിയിരുന്നു. നേരത്തെ മൂന്നും നാലും ടെസ്റ്റുകൾ നടക്കാനിരിക്കുന്ന അഹമ്മദാബാദിലെ മൊട്ടേരാ സ്‌റ്റേഡിയത്തിലും കാണികളെ കയറ്റാൻ തീരുമാനിച്ചിരുന്നു. അഞ്ചാം തീയതിയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
കൊറോണ നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രഖ്യാപിച്ചതോടെ കായിക കേന്ദ്രങ്ങളിൽ നിയന്ത്രിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കാമെന്ന ധാരണയാണ് പരിഗണിച്ചത്. ആകെയുള്ള സീറ്റുകളുടെ എണ്ണത്തിൽ പകുതി സീറ്റുകളാണ് അനുവദിക്കുക.ആകെ അമ്പതിനായിരം പേർക്കാണ് ചിദംബരം സ്റ്റേഡിയത്തിൽ സൗകര്യമുള്ളത്. ധാരണ പ്രകാരം 25000 കാണികൾക്ക് പ്രവേശനം ലഭിക്കും. മാദ്ധ്യമപ്രവർത്തകർക്ക് പ്രസ്സ് ബോക്‌സിലിരുന്ന് വാർത്തകൾ കൊടുക്കാമെന്നും ധാരണയായിട്ടുണ്ട്.
















Comments