മുംബൈ: ഐ.പി.എൽ പുതിയ സീസണിലേക്ക് പരിഗണിക്കുന്ന താരങ്ങളിൽ ലേലത്തുകയിൽ സാധ്യതയേറുന്നത് വിദേശതാരങ്ങൾക്ക്. ധോണിയെ 15 കോടിക്ക് കരാർ പുതുക്കിയ ചെന്നൈ സൂപ്പർ കിംഗ്‌സും അതിനോടടുത്ത തുകയ്‌ക്ക് രോഹിത് ശർമ്മയെ മുംബൈ ഇൻഡ്യൻസും നിലനിർത്തിയതിന് പിന്നാലെയാണ് ലേലത്തിലേക്ക് ശ്രദ്ധ തിരിയുന്നത്. ഫെബ്രുവരി 18നാണ് ലേലം നടക്കാനിരി ക്കുന്നത്.
പുതിയ സീസണിലെ ലേലം വലുതല്ലെങ്കിലും ചില താരങ്ങളെ ലേലത്തിൽ പിടിക്കാൻ കുറഞ്ഞത് പത്തുകോടി രൂപ വരെ മുടക്കേണ്ടി വരും.ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് ഓൾറൗണ്ട് മികവോടെ ഇത്തവണ ഐ.പി.എല്ലിലേക്ക് വരികയാണ്. ഒസീസിന്റെ തന്നെ ഗ്ലെൻ മാക്‌സ് വെല്ലാണ് മറ്റൊരു താരം. കഴിഞ്ഞ പത്തുവർഷമായി ഐ.പി.എല്ലിലെ വിസ്‌ഫോടക ശേഷിയുള്ള ഓൾറൗണ്ടറാണെങ്കിലും കഴിഞ്ഞ സീസണിൽ തീർത്തും നിറം മങ്ങി. മറ്റൊരു താരം ക്രിസ് മോറിസാണ്. രാജസ്ഥാൻ റോയൽസ് കൈവിട്ടെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നമല്ലാത്ത താരമാണ് മോറിസൺ.
















Comments