ഇസ്ലാമാബാദ്: അമേരിക്കൻ പൗരൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊന്ന കേസ്സിലെ ഭീകരരെ സംരക്ഷിച്ച് പാകിസ്താൻ കോടതി. ശിക്ഷയിളവുചെയ്യുകയും പിന്നീട് വിട്ടയക്കാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെ സെല്ലിൽ നിന്നും സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാനാണ് നിർദ്ദേശം. ഇസ്ലാമിക ഭീകര നേതാവും മുഖ്യപ്രതിയുമായ ഒമർ സയീദ് ഷേഖിനാണ് കോടതിയുടെ തലോടൽ.
കറാച്ചി സെൻട്രൽ ജയിലിലാണ് 2002ൽ ഡാനിയൽ പേൾ വധവുമായി ബന്ധപ്പെട്ട പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രതികളെ സെല്ലിൽ നിന്നും മാറ്റണമെന്നാണ് കോടതി നേരിട്ട് ജയിലധികൃതകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സുപ്രിംകോടതിയുടെ മൂന്നംഗ ബഞ്ചാണ് ഭീകരർക്ക് അനുകൂല വിധി പുറപ്പെടുവിപ്പിച്ചത്. ഭീകരരെ വെറുതേ വിടാൻ തീരുമാനിച്ച വിധിക്കെതിരെ സിന്ധ് പ്രവിശ്യാ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് നിർദ്ദേശം നൽകിയത്. ഹർജി പരിഗണിക്കാനുള്ളതിനാലായിരുന്നു മോചനം രണ്ടു ദിവസത്തേക്ക് നീണ്ടത്.
ദ വാൾ സ്ട്രീറ്റ് ജേണലിന്റെ തെക്കൻ ഏഷ്യാ റിപ്പോർ്ട്ടറായിരിക്കേയാണ് 2002ൽ 38 കാരനായ ഡാനിയൽ പേളിനെ അൽഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഒരു മാസം കഴിഞ്ഞ് പാക് ഭീകരരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയ്‌ക്ക ഭീകരർ വീഡിയോ സന്ദേശം അയച്ചു. തുടർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ പേളിനെ തലയറുത്ത് വധിച്ചതായുള്ള വീഡിയോയും പുറത്തുവിട്ടു. അമേരിക്കൻ സമ്മർദ്ദത്തിന്റെ പേരിൽ പാകിസ്താൻ നേതാവ് ഒമർ ഷേഖിനേയും കൂട്ടാളികളായ നാലുപേരേയും അറസ്റ്റ് ചെയ്തു. പേളിന്റെ മൃതശരീരവും പാക് സൈന്യം കണ്ടെത്തി.
















Comments