മാഡ്രിഡ്: സ്പാനിഷ് ലീഗ് ക്ലബ്ബിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറക്കാനാ കുന്നില്ല. തങ്ങളുടെ മുൻ താരത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് റയൽ മാഡ്രിഡ്.
ലോകഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകളടിച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയതിൽ തങ്ങളും അഭിമാനിക്കുന്നുവെന്നാണ് റയൽ പറയുന്നത്. ‘തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. ഇന്നിതാ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തി നിൽക്കുന്നു. അഭിനന്ദനങ്ങൾ.’ റയൽ മാഡ്രിഡ് അവരുടെ ട്വിറ്ററിൽ കുറിച്ചു.
35 വയസ്സുകാരനായ പോർച്ചുഗൽ താരം 763 ഗോളുകളാണ് ഇതുവരെ അടിച്ചു കൂട്ടിയിരിക്കുന്നത്. ബീക്കനേയും പെലയേയും മറികടന്നാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം.
















Comments