ന്യൂയോർക്ക്: സിറിയയുടെ കൈകൾ രാസായുധങ്ങളിലെത്താതിരിക്കാൻ നിരന്തര ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്‌ട്രസുരക്ഷാ കൗൺസിലംഗം എന്ന നിലയിലാണ് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയത്. രാസായുധങ്ങളും ആണാവയുധങ്ങളുമായി ബന്ധപ്പെട്ട ശക്തികളുമായി സിറിയയുടെ നീക്കമാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.ഒപ്പം മതഭീകരരായ ഐ.എസിന്റെ ശക്തി വർദ്ധിക്കുന്നതിലെ ആശങ്കയും രേഖപ്പെടുത്തി.
ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ ഓൺലൈൻ യോഗത്തിലാണ് ഇന്ത്യ സിറിയയുടെ മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ചചെയ്തത്. ഇന്ത്യയുടെ സ്ഥിരം രാഷ്‌ട്രീയകാര്യ പ്രതിനിധി ആർ രവീന്ദ്രയാണ് സിറിയയുടെ രാസായുധം കൈവശം വയ്‌ക്കുന്നതും ഐ.എസ് വിഷയത്തിന്റെ ഗൗരവവും ബോദ്ധ്യപ്പെടുത്തിയത്.
രാസായുദ്ധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ ഭീകരബന്ധങ്ങളെക്കുറിച്ച് ഇന്ത്യ നിരന്തരം അന്വേഷണം ആവശ്യപ്പെട്ടതാണ്. രാസായുധങ്ങൾ സമ്പൂർണ്ണായി നിരോധിക്കുകയും അത്തരം രാജ്യങ്ങളെ ശക്തമായി നിയന്ത്രിക്കാനും സുരക്ഷാ കൗൺസിലിന് ബാദ്ധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു.
ഭീകരസംഘടനകൾ മേഖലയിൽ സിറിയയുടെ അസ്ഥിരമായ ഭരണം മുതലെടുക്കുകയാണ്. ഐ.എസിന്റെ ശക്തി സിറിയയിൽ അതിഭീകരമായി വർദ്ധിക്കുകയാണ്. ഇത്തരം മതഭീകരർക്ക് സുഖകരമായ ഒരിടമായി സിറിയയെ മാറ്റാൻ ലോകം അനുവദിക്കരുത്. ഭീകരതയെ പൂർണ്ണമായും അമർച്ചചെയ്യുംവരെ പോരാടാനുള്ള സംവിധാനമാണ് സുരക്ഷാ കൗൺസിൽ ഒരുക്കേണ്ടതെന്നും ഇന്ത്യ ശക്തിയുക്തം തെളിവുകൾ നിരത്തി സമർത്ഥിച്ചു.
Comments