ന്യൂഡൽഹി : കേന്ദ്രസർക്കാർ സ്ക്രാപ്പ് പോളിസി പ്രഖ്യാപിച്ചതോടെ ആശങ്കയിലാകുന്നത് കേരളത്തിലെ വിന്റേജ് പ്രേമികളും റോയൽ എൻഫീൽഡ് വാഹന ഉടമകളുമാണ്. സ്വകാര്യവാഹനങ്ങൾ ഇരുപത് വർഷത്തിനു ശേഷം ഉപയോഗിക്കാൻ കഴിയില്ലെന്ന നിയമം ശക്തമായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവരെയായിരിക്കും. ഇരുപതു വർഷത്തിനു ശേഷവും പൊന്നു പോലെ പരിപാലിച്ചു കൊണ്ടു നടക്കുന്ന വിന്റേജ് വാഹങ്ങൾ പിന്നെ കാഴ്‌ച്ചവസ്തുക്കളാക്കാൻ മാത്രമേ കഴിയുകയുള്ളൂ. അതിന് പ്രത്യേക ലൈസൻസും ആവശ്യമാണ്.
കേരളത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള മുപ്പത്തഞ്ച് ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ എഴുപതു ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണ്. അതിൽ പ്രധാനം പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റുകളും യമഹ ആർ.എക്സ്. 100 ബൈക്കുകളും യെസ്ഡി ബൈക്കുകളുമാണ്. രണ്ടാം സ്ഥാനത്ത് കാറുകളാണ്. 22 ശതമാനം. പഴയ മഹീന്ദ്ര ജീപ്പും മാരുതി 800 ഉം വില്ലീസുമൊക്കെ ഇന്നും പരിപാലിച്ചു കൊണ്ട് നടക്കുന്നവരുണ്ട്.
അതേ സമയം സ്ക്രാപ്പ് പോളിസി പ്രാവർത്തികമാകുമ്പോൾ വാഹന കമ്പനികൾ കേരളത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വലിയൊരു വാഹന വിപണി തന്നെ ഇവിടെ ഉയർന്നുവരും. അതുകൊണ്ട് തന്നെ ബജറ്റ് വാഹന വിപണിയിൽ വളരെയധികം പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. അടുത്ത ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്ക്രാപ്പ് പോളിസി 2022 ഏപ്രിലിലോടെ പ്രാവർത്തികമാകുമെന്നാണ് കരുതുന്നത്.
















Comments