ചെന്നൈ: ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. റോയ് ബേൺസിന്(0) പുറമേ 16 റൺസെടുത്ത ഡോം സിബ്ലിയെയും തുടക്കത്തിൽ നഷ്ടമായ ഇംഗ്ലീഷ് നിരയ്‌ക്ക് ചായക്ക് ശേഷം മൂന്ന് പ്രധാന വിക്കറ്റുകളും നഷ്ടമായി. പുതിയ പന്തിൽ അശ്വിന്റെ മിടുക്കാണ് ഇന്ത്യക്ക് ഗുണമായത്.
18 റൺസെടുത്ത ലോറൻസിനെ ഇഷാന്ത് ശർമ്മ മടക്കിയപ്പോൾ ബാറ്റിംഗ് നെടുംതൂണായ ജോ റൂ്ട്ടിനെ ബുംമ്രവിക്കറ്റിന് മുന്നിൽ കുടുക്കി 40ൽ പറഞ്ഞയച്ചു. ഓൾറൗണ്ടർ ബെൻ സ്‌റ്റേക്കിനെ 7 റൺസിൽ വീഴ്‌ത്തി അശ്വിൻ തന്റെ മൂന്നാം വിക്കറ്റും തികച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 റൺസുമായി ഒലി പോപ്പും 14 റൺസുമായി ജോസ് ബട്‌ലറും ക്രീസിലുണ്ട്.
രണ്ടാം ഇന്നിംഗ്‌സിൽ പുതിയ പന്ത് രാവിലെ തന്നെ എടുത്തതിനാൽ ഇംഗ്ലണ്ട് ഇന്ത്യയെ അതിവേഗം പുറത്താക്കിയെങ്കിലും അതേ പന്ത് അശ്വിനും നേട്ടമുണ്ടാക്കുകായണ്. പന്ത്രണ്ട് ഓവറുകളിലായി 49 റൺസിനാണ് അശ്വിൻ 3 വിക്കറ്റ് സ്വന്തമാക്കിയത്. അഞ്ച് ഓവറിൽ 17 റൺസിന് ഒരു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബുംമ്ര 3 ഓവറിൽ 20 റൺസിന് ഒരു വിക്കറ്റ് വീഴ്‌ത്തി.
ഷഹബാസ് നദീം 7 ഓവറിൽ 33 റൺസ് വിട്ടു നൽകിയെങ്കിലും വിക്കറ്റ് വീഴ്‌ത്താനായില്ല.
















Comments