ഖത്തർ: ബയേൺ മ്യൂണിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ. ഖത്തറിൽ നടന്ന മത്സരത്തിൽ ഈജിപ്ഷ്യൻ ക്ലബ്ബായ അൽ ആഷ്‌ലിയെയാണ് ബയേൺ തോൽപ്പിച്ചത്. സൂപ്പർ താരം റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ എണ്ണം പറഞ്ഞ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ ജയിച്ചത്.
കളിയുടെ തുടക്കത്തിൽ തന്നെ ലെവൻഡോവ്‌സ്‌കി ജർമ്മൻ ലീഗ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. 17-ാം മിനിറ്റിലാണ് ഗോൾ വീണത്. രണ്ടാം പകുതിയിൽ കളിതീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ മികച്ച ഒരു ഹെഡ്ഡറിലൂടെ ലെവൻഡോ വ്‌സ്‌കി തന്റെ രണ്ടാം ഗോൾ നേടി ടീമിന്റെ ജയം ആധികാരികമാക്കി.
സീസണിലെ 27 മത്സരങ്ങളിൽ നിന്നും 29 ഗോളുകളടിച്ച് പകരം വെയ്‌ക്കാനില്ലാത്ത താരമാണ് താനെന്ന് ലെവൻഡോവ്‌സ്‌കി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഫൈനലിൽ മെക്‌സിക്കൻ ക്ലബ്ബായ ടൈഗ്രസിനോടാണ് ബയേൺ ഏറ്റുമുട്ടുന്നത്.
















Comments