വാഷിംഗ്ടൺ: ഏഷ്യൻ മേഖലയിൽ ചൈന പ്രധാന പ്രശ്‌നക്കാരനെന്ന നിലപാടിലുറച്ച് അമേരിക്ക. അയൽരാജ്യങ്ങളെ ഭീഷണിയിലൂടെ വരുതിയിലാ ക്കാമെന്ന ചൈനയുട തന്ത്രങ്ങളെ നിശിതമായി വിമർശിച്ച് അമേരിക്ക രംഗത്ത്. ഇന്ത്യ-ചൈനാ അതിർത്തിയിലെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കു ന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിദേശകാര്യ വക്താവ് നെഡ് പ്രൈസാണ് നയം വ്യക്തമാക്കിയത്.
‘അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കം അപലപനീയമാണ്. ഒപ്പം ആശങ്കയുണർത്തുന്നതുമാണ്. എക്കാലത്തേയും പോലെ തങ്ങളെന്നും സുഹൃദ് രാജ്യങ്ങൾക്കൊപ്പമാണ്. പെസഫിക് മേഖലയിലെ എല്ലാ പങ്കാളികളേയും സംരക്ഷിക്കും. സഖ്യരാജ്യ ങ്ങളുമായി അവരുടെ സമ്പന്നതയ്‌ക്കും സുരക്ഷയ്‌ക്കും മൂല്യങ്ങൾക്കായും അമേരിക്ക നിലകൊള്ളും.’ നെഡ് പ്രൈസ് പറഞ്ഞു.
ചൈനയുടെ അതിർത്തികളിലെ എല്ലാ നീക്കവും തങ്ങൾ വീക്ഷിക്കുകയാണ്. ഇന്ത്യയും ചൈനയുമായും നടന്നുകൊണ്ടിരിക്കുന്ന കമാന്റർ തല ചർച്ചകളിലൂടെ സമാധാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രൈസ് പറഞ്ഞു.
















Comments