വാഷിംഗ്ടൺ: പെസഫിക് മേഖലയിലെ ചൈനയെ തടയിടാനായി അമേരിക്കയുടെ ശക്തമായ നീക്കം. രണ്ടു പടുകൂറ്റൻ വിമാനവാഹിനിക്കപ്പലുകളും അനുബന്ധ സന്നാഹങ്ങളും ചൈനാക്കടലിൽ യുദ്ധസമാന പരിശീലനമാണ് രണ്ടു ദിവസമായി നടത്തുന്നത്. ഇതിനിടെ ചൈനാക്കടലിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയാണ് ബീജിംഗ് നടത്തുന്നത്.
അമേരിക്കയുടെ വിമാനവാഹിനികപ്പലുകളായ യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ്, യു.എസ്.എസ് നിമിറ്റ്‌സ് എന്നീ കപ്പലുകളാണ് നിലയുറപ്പി ച്ചിരിക്കുന്നത്. ഇവർക്കൊപ്പം മിസൈൽ വാഹിനികളായ ചെറുയുദ്ധകപ്പലുകളും അണിനിരത്തിയിട്ടുണ്ട്. എല്ലാ കപ്പലുകളിലുമായി 120 യുദ്ധവിമാനങ്ങളും മിസൈലുകൾ ഘടിപ്പിച്ച് തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.
പെസഫിക് മേഖലയിൽ അമേരിക്ക എന്തിനും തയ്യാറാണെന്നും സഖ്യരാജ്യങ്ങളെ എല്ലാ പ്രതിസന്ധിയിലും സഹായിക്കുമെന്ന സന്ദേശമാണ് നൽകുന്നതെന്നും അമേരിക്കൻ നാവിക സേന അറിയിച്ചു. തായ്വാനെതിരെ നേരിട്ടുള്ള സൈനിക നീക്കത്തിന് പകരം സമുദ്ര സംരക്ഷണമെന്ന പേരിൽ തീരസംരക്ഷണ സേനകളെ വിന്യസിച്ചാണ് ചൈനയുടെ ഭീഷണി. തീരദേശ സംരക്ഷണ സേനകൾക്ക് യുദ്ധസമാന സാഹചര്യത്തിൽ സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന ബില്ലും ബീജിംഗ് പീപ്പീൾസ് സ്റ്റാന്റിംഗ് കമ്മറ്റി പാസ്സാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.
Comments