ന്യൂ ഡൽഹി: ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പ്രതിരോധരംഗത്ത് ആത്മനിർഭരത നേടി മുന്നോട്ടു പോകുകയാണ്. ഇന്ന് നാം ലോകത്തിലെ സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞുി. ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമർപ്പൺ ദിവസിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ദീനദയാൽ ഉപാദ്ധ്യായയുടെ ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാരതം വോക്കൽ സെ ലോക്കലെന്ന മന്ത്രത്താൽ മുന്നേറുന്നു. സാങ്കേതിക വിദ്യ വ്യാപിച്ചതോടെ സാധാരക്കാരന്റെ ജീവിതത്തിൽ വലിയ ഉന്നതിയുണ്ടാകുന്നു. ലോകത്തിന് അഭിമാനമായി ഭാരതം മാറുന്നത് കണ്ട് ലോകത്തിലുള്ള എല്ലാ ഭാരതീയന്റെ ഹൃദയവും അഭിമാനം കൊണ്ട് നിറയുന്നു. എല്ലാം ഭാരതത്തിൽ നടക്കുന്ന ചെറിയ പ്രവർത്തനങ്ങളുടെ ആകത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാം മഹാപുരുഷന്മാരുടെ സ്വപ്‌നം സാക്ഷാത്കരിച്ച് മുന്നേറുകയാണ്. സബ് കാ സാഥ് സബ്കാ വികാസ് സബ് കാ വിശ്വാസ് എന്നത് രാഷ്‌ട്രീയത്തിനപ്പുറമുള്ള വിശാല ചിന്തയാണെന്നും നമ്മെ നയിക്കുന്നത് ആ മന്ത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
രാഷ്‌ട്രത്തിന് പ്രഥമ പരിഗണനൽകിയും രാഷ്‌ട്രീയത്തിന് രണ്ടാം സ്ഥാനം നൽകിയുമാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്താകമാനം പട്ടികവർഗ്ഗ മന്ത്രാലയം വഴി എല്ലാ വനവാസി ഗോത്ര വിഭാഗത്തിനും സൗകര്യങ്ങളൊ രുക്കുകയാണ്. ബി.ജെ.പിയാണ് സാധാരണക്കാരന്റെ വികാസത്തിനായി പരിശ്രമിക്കുന്ന പാർട്ടി. എല്ലായിടത്തും കൂട്ടായ്മയുടേയും സ്‌നേഹത്തിന്റേയും പരിശ്രമമാണ് നടക്കേണ്ടത്. മുമ്പ് സംസ്ഥാനങ്ങൾ പുതുതായി ഉണ്ടാക്കിയാൽ എല്ലായിടത്തും വഴക്കും സംഘർഷവുമായിരുന്നു. എന്നാലിന്ന് സംസ്ഥാനങ്ങൾ ഉണ്ടാക്കിയതിൽ രാജ്യം സന്തോഷിക്കുകായാണ്. ലഡാക്-കാർഗിൽ മേഖലയുടെ സ്വയം ഭരണത്തിലും, ജമ്മു കശ്മീർ കേന്ദ്രഭരണത്തിലും ജനത സന്തോഷത്തിലാണ്. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എല്ലാവരും പുരോഗതിയിലേക്ക് മുന്നേറുന്നുവെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.
















Comments