ലണ്ടൻ: ഇംഗ്ലീഷ് എഫ്.എ കപ്പിൽ ടോട്ടനം പുറത്ത്. മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്ററും ഷെഫ്ഫീൽഡും ക്വാർട്ടറിൽ കടന്നു. ടോട്ടനത്തിനെ എവർട്ടണും സ്വാൻസിയെ മാഞ്ചസ്റ്റർ സിറ്റിയുമാണ് തോൽപ്പിച്ചത്. ബ്രൈറ്റണിനെതിരെ ലെസ്റ്റർ സിറ്റിയും ബ്രിസ്റ്റോളിനെതിരെ ഷെഫ്ഫീൽഡും ജയം നേടി.
അഞ്ചിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടനം എവർട്ടണിനെതിരെ ജയിച്ചത്.ഗോൾ മഴ കണ്ട മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ നിർണ്ണായക ഗോളിലാണ് എവർട്ടൺ ഇംഗ്ലീഷ് നിരയിലെ കരുത്തരായ ഹാരീകെയിൻ സംഘത്തെ മുട്ടുകുത്തിച്ചത്. ടോട്ടനത്തിനായി ഡാവിൻസൺ സാഞ്ചസും എവർട്ടണിനായി റിച്ചാർലിസണും ഇരട്ടഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയിച്ചത്. കെയിൽ വാക്കർ, റഹിം സ്‌റ്റേർലിംഗ്, ഗാബ്രിയേൽ ജീസസ് എന്നിവർ സിറ്റിക്കായി ഗോൾ നേടി. സ്വാൻസിക്കായി മോർഗനാണ് ആശ്വാസഗോൾ കണ്ടെത്തിയത്. ബ്രൈറ്റണിനെ തോൽപ്പിച്ച ലെസ്റ്ററിനായി കീലേച്ചീയാണ് അവസാന നിമിഷത്തിൽ നിർണായക ഗോൾ സ്വന്തമാക്കിയത്.
Comments