മാഡ്രിഡ്: കോപ്പാ ഡെൽ റെയുടെ സെമിയിൽ ബാഴ്‌സയ്‌ക്ക് തോൽവി. രണ്ടു പാദങ്ങളിലായി നടക്കുന്ന സെമിയിലെ ആദ്യപാദത്തിലാണ് ബാഴ്‌സലോണ തോറ്റത്. സെവിയയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മെസ്സിയേയും ടീമിനേയും തോൽപ്പിച്ചത്. സെവിയയുടെ തട്ടകത്തിലാണ് മത്സരം നടന്നത്.
കളിയുടെ ഇരുപകുതികളിലുമായിട്ടാണ് സെവിയ ഗോൾ നേടിയത്. ജൂലെസ് കൗണ്ടേയാണ് 25-ാം മിനിറ്റിൽ ബാഴ്‌സയുടെ വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലും ബാഴ്‌സയുടെ പ്രതിരോധം തകർത്ത് സെവിയ ഗോളടിച്ചു. 85-ാം മിനിറ്റിൽ ഇവാൻ റാക്കിറ്റിച്ചാണ് ഗോൾ നേടിയത്.
















Comments