കാലടി : ഇടതുപക്ഷ എഴുത്തുകാരനും സംസ്കൃത സർവകലാശാല അദ്ധ്യാപകനുമായ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയത്തിൽ വിവാദം പുകയുന്നു. 1998 ൽ മലയാളം ലക്ചർ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ ഉയർന്നത്. എം.ബി രാജേഷിന്റെ ഭാര്യയ്‌ക്ക് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സുനിൽ പി ഇളയിടത്തിന്റെ നിയമനവും ചർച്ചയാകുന്നത്.
ഇടതുപക്ഷ സഹയാത്രികനായ ഡോ. ആസാദാണ് അന്ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് ലിസ്റ്റ് പുറത്തുവിട്ടത്. പി.എച്ച്.ഡിയും , നല്ല മാർക്കോടെയുള്ള വിജയവും, സെമിനാർ പേപ്പറുകളും തുടങ്ങി ഇന്നത യോഗ്യതകളുള്ളവരെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതൽ മാർക്ക് നൽകിയതെന്ന് മാർക്ക് ലിസ്റ്റിൽ നിന്ന് തെളിയുന്നു. വിവരാവകാശ നിയമം വഴിയാണ് രേഖകൾ പുറത്തുവന്നത്.
നിർബന്ധമായും കയറേണ്ടവർ ഒരു കാരണവശാലും കയറാൻ പാടില്ലാത്തവർ എന്ന വിഭജനമാണ് നടന്നതെന്ന് ഡോ.ആസാദ് ആരോപിക്കുന്നു.പി കെ രാജശേഖരന്‍, ബി അനന്തകൃഷ്ണന്‍, പി എം ഗിരീഷ്, ഉമര്‍ തറമേല്‍, എ നുജും, അനില്‍ കെ എം, ബി ബാലഗോപാല്‍, കെ എം ഭരതന്‍, പി ഗീത, സി ജെ ജോര്‍ജ്, രാധിക സി നായര്‍, എം എന്‍ രാജന്‍, കെ ശിശുപാലന്‍, വി ആര്‍ സുധീഷ്, എ എം ഉണ്ണികൃഷ്ണന്‍, ടോണി കെ റാഫേല്‍, വീരാന്‍ കുട്ടി, ഉണ്ണി ആമപ്പാറയ്‌ക്കല്‍, ജി ഉഷാകുമാരി, കെ എം വേണുഗോപാല്‍, എ ഷീലാകുമാരി, വി എസ് അനില്‍കുമാര്‍, വി അനില്‍കുമാര്‍ തുടങ്ങിയ ഒരു നീണ്ട നിരയാണ് പുറന്തള്ളപ്പെട്ടത്. അക്കൂട്ടത്തില്‍ താനുമുണ്ടെന്ന് ആസാദ് വ്യക്തമാക്കുന്നു.
സുനിൽ പി ഇളയിടത്തിന്റെ പല പുസ്തകങ്ങളും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചകളാണ് നടന്നത്. എന്നാൽ സുനിൽ പി ഇളയിടത്തിന് യുക്തിഭദ്രമായ മറുപടി നൽകാൻ കഴിഞ്ഞതുമില്ല.
ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അഴിമതിയാണ് 1998ലെ സംസ്കൃത സര്‍വ്വകലാശാലാ അദ്ധ്യാപക നിയമനങ്ങളില്‍ കണ്ടത്….
Posted by ഡോ. ആസാദ് on Tuesday, February 9, 2021
Comments