ലോഗാർ: അഫ്ഗാനിസ്താനിൽ ഭീകരാക്രമണം രൂക്ഷമായി തുടരുന്നു. ലോഗാർ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ബരാക്-ഈ-ബരാക് ജില്ലയിൽപ്പെട്ട പ്രദേശമാണ് ലോഗാർ.
പൊതു സ്ഥലത്താണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരിൽ മൂന്ന് പേർ സൈനികരാണ്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചയും സ്‌ഫോടനങ്ങൾ വിവിധ മേഖലകളിൽ നടന്നത്. രണ്ടാമത്തെ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരതരമായ പരിക്കേൽക്കുകയും ചെയ്തു.
കാമ ജില്ലയിൽ ഒരു വാഹനം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടഡന്നത്.കഴിഞ്ഞ ഒരു മാസമായി ഭീകരാക്രമണം വർദ്ധിക്കുകയാണ്. സൈനികർക്ക് നേരെയുള്ള ആക്രമണവും വർദ്ധിച്ചു. മനുഷ്യാവകാശ സംഘടനയുടെ കണക്ക് പ്രകാരം 2020ൽ മാത്രം രണ്ടായിരത്തിലധികം പേരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. അക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
















Comments