കൊൽക്കത്ത: തന്റെ വരവ് പശ്ചിമ ബംഗാളിനെ സ്വന്തമാക്കാനെന്ന് ഉറപ്പിച്ച് പറഞ്ഞ് അമിഷ് ഷാ. താൻ ബംഗാളിൽ പ്രചാരണത്തിന് എത്തിയത് മമതാ ബാനർജിയുടെ ഭരണത്തെ തൂത്തെറിയാനാണെന്ന് തുറന്നു പറഞ്ഞാണ് പ്രമുഖ മാദ്ധ്യമ കോൺക്ലേവിൽ പ്രമുഖ വ്യക്തികളെയടക്കം അമിഷ് ഷാ അമ്പരപ്പിച്ചത്.
‘ഒരു സംസ്ഥാനത്തെ അധ:പ്പതിപ്പാക്കാവുന്നതിന്റെ അങ്ങേയറ്റത്തേക്കാണ് മമത ബാനർജി കൊണ്ടുപോയത്. അതിർത്തിഭാഗത്തെല്ലാം മതഭീകരതയും നുഴഞ്ഞുകയറ്റവും കള്ളക്കടത്തും പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷത്തെ ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കാത്ത മമത പ്രവർത്തകരെ കൊന്നുതള്ളാനും കൂട്ടുനിൽക്കുന്നു. ഇതിനെതിരെ പശ്ചിമബംഗാളിലെ പ്രബുദ്ധ ജനത ബി.ജെ.പിക്കൊപ്പം നിൽക്കാൻ പോവുകയാണ്.’ അമിത് ഷാ തുറന്നടിച്ചു.
ജനങ്ങൾക്ക് സുവർണ്ണ ബംഗാളാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. പൂർവ്വിക ബംഗാളിന്റെ എല്ലാ ഗരിമയോടെയും പശ്ചിമബംഗാൾ ഉയർത്തെഴുന്നേ ൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
















Comments