മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം ശ്രീശാന്തിനെ ഉൾപ്പെടുത്തിയില്ല. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നൽകാതിരുന്നത്. ഈ മാസം 18-ാം തിയതി നടക്കാനിരിക്കുന്ന ലേലത്തിൽ ആകെ 298 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതിനിടെ മുംബൈ സംസ്ഥാന ടീമിനായി കളിക്കുന്ന സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജ്ജുൻ പട്ടികയിൽ ഇടം നേടി. അഞ്ച് മലയാളി താരങ്ങൾ ഇടം നേടി. മുഷ്താഖ് ട്രോഫിയിൽ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലിടം നേടി.
മുഷ്താഖ് അലി ട്രോഫിയിലൂടെ വിക്കറ്റ് നേടി മികച്ച പ്രകടനം നേടിയ ശ്രീശാന്ത് നടക്കാനിരിക്കുന്ന കേരളടീമിന്റെ വിജയ് ഹസാരെ ട്രോഫിയിലും ടീമിന്റെ ഭാഗമാണ്. രണ്ടു കോടി രൂപയാണ് താരങ്ങളുടെ ഏറ്റവും കൂടിയ അടിസ്ഥാന വില. ഇന്ത്യൻ താരങ്ങളായ ഹർഭജൻ, കേദാർ ജാദവ്, വിദേശ താരങ്ങളായ ഗ്ലെൻ മാക്‌സവെൽ, സ്റ്റീവ് സ്മിത്ത്, ഷാഖിബ് അൽ ഹസ്സൻ, മോയിൻ അലി, സാം ബില്ലിംഗ്‌സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക്ക് വുഡ് എന്നിവരാണ് രണ്ടു കോടി പട്ടികയിലുള്ളത്.
















Comments