അൽ-റയാൻ: ഫിഫയുടെ ക്ലബ്ബ് ലോകപ്പ് കിരീടം ജർമ്മൻ ചാമ്പ്യൻ ക്ലബ്ബായ ബയേൺ മ്യൂണിച്ച് നേടി. ഖത്തറിൽ നടന്ന മത്സരത്തിൽ മെക്‌സിക്കൻ ക്ലബ്ബായ ടൈഗ്രസിനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബയേൺ തോൽപ്പിച്ചത്. കഴിഞ്ഞ 12 മാസങ്ങൾക്കിടെ ആറ് കിരീടങ്ങളെന്ന അപൂർവ്വ നേട്ടവും ലെവൻഡോവ സ്‌കിയുടെ ക്ലബ്ബ് നേടിയിരിക്കുകയാണ്.
ബോക്‌സിനടുത്തുനിന്നുള്ള ബെഞ്ചമിൻ പവാർഡിന്റെ അടിയാണ് ഗോളായി മാറിയത്. എട്ടാം തവണയാണ് ബയേൺ ക്ലബ്ബ് ലോകകപ്പ് നേടുന്നത്. ഫുട്‌ബോൾ ലോകത്തെ ആറ് പ്രധാന കിരീടങ്ങളും ഒരു വർഷം നേടുന്ന രണ്ടാമത്തെ ക്ലബ്ബെന്ന നേട്ടവും മ്യൂണിച്ച് നിര സ്വന്തമാക്കി. 2009ൽ ബാഴ്‌സലോണയാണ് ആദ്യമായി ഒരു വർഷം ആറു വിവിധ കിരീടങ്ങളും സ്വന്തമാക്കിയത്.
















Comments