തിരുവനന്തപുരം: ഐ.പി.എൽ ലേല പട്ടികയിൽ ഇടംനേടാനാകാഞ്ഞതിൽ പരാതിയോ നിരാശയോ ഇല്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെ എത്തിയത്. ഇനിയും അവസരങ്ങളെത്തുമെന്നും കാത്തിരിക്കാൻ ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റ് രംഗത്തേക്ക് മടങ്ങിയെത്താൻ അനുമതി ലഭിച്ച ശേഷം മുഷ്താഖ് അലി ടി20യിൽ വിക്കറ്റ് നേട്ടത്തോടെ ശ്രീശാന്ത് തന്റെ ക്ഷമത കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചിരുന്നു. മാത്രമല്ല വിജയ് ഹസാരേ ട്രോഫിയിലും കേരളം ശ്രീശാന്തിന് ടീമിൽ ഇടം നൽകി. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്ത് മറുപടി നൽകിയത്.
















Comments