കൊൽക്കത്ത: ബിജെപി കേന്ദ്ര നേതാക്കളുടെ തുടർച്ചയായ വിമർശനങ്ങളെ പ്രതിരോധിക്കാനാകാതെ മമത ബാനർജി. തന്റെ രോഷപ്രകടനം ബി.ജെ.പിയുടെ ഭീഷണിക്കെതിരെയാണെന്നും സംസ്ഥാനം പിടിക്കാമെന്ന അവരുടെ വ്യാമോഹം നടക്കാൻ പോകുന്നില്ലെന്നും മമത പറഞ്ഞു. തനിക്കെതിരെ ഭീഷണിയുമായി വരുന്നവർക്ക് നേരെ താൻ ശക്തിയായി അലറുമെന്നാണ് മമതയുടെ നയം.
‘ എല്ലാവരും എന്നോടൊപ്പം നിൽക്കണം . എല്ലാ ഭീഷണിയും താൻ നിർത്തിതരാം. എന്നെ ആരെങ്കിലും ഭീഷണിപ്പെടുത്താൻ വന്നാൽ താൻ അലറും. ശരിക്കും അലറും. ബി.ജെ.പി.യെ ബംഗാളിൽ നിന്നും കെട്ടുകെട്ടിക്കും.ഇവിടെ കയറാൻ പോലും അനുവദിക്കില്ല.’
ബി.ജെ.പി ഭരണത്തിലേറുക എന്നാൽ നാട്ടിൽ കലാപം വർദ്ധിക്കാനവസരം നൽകുക എന്നതാണർത്ഥമെന്ന് മമത കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനിടെ മമത ബാനർജിയുടെ അഴിമതി ഭരണത്തെ ബിജെപി തുറന്നുകാട്ടുന്നത് തൃണമൂൽ അണികളെ പ്രതിസന്ധിയിലാക്കുകയാണ്.
















Comments