മിലാൻ: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ഇന്ന് സത്യപ്രതിജ്ഞ, ചെയ്ത് അധികാരമേൽക്കും. മരിയോ ദ്രാഗിയാണ് ചുമതലയേൽക്കുന്നത്. യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവിയായിരുന്ന ദ്രാഗിയെ ക്യാബിനറ്റ് ഐക കണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. ഫൈവ് സ്റ്റാർ മൂവ്‌മെന്റ് പാർട്ടി നേതാവാണ് ദ്രാഗി. പാർട്ടിയിലെ മറ്റൊരു നേതാവായ ലൂയിജി ഡീ മായോ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യും.
മുൻ ഭരണകൂടം കഴിഞ്ഞ മാസം താഴെ വീണതോടെയാണ് പ്രധാനമന്ത്രി ആരാകണമെന്ന അനിശ്ചിതത്വം നിലനിന്നത്. ഭരണപരമായ അനിശ്ചിതത്വം നിലനിന്നതിനാൽ കൊറോണ പ്രതിരോധ പ്രവർത്തനവും യൂറോപ്പ്യൻ യൂണിയന്റെ ഫണ്ട് കൈകാര്യം ചെയ്യലും തടസ്സപ്പെട്ടിരുന്നു.
കൊറോണമൂലം ഒരു ലക്ഷത്തിനടുത്ത് ജനങ്ങളാണ് ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്. ചൈനയ്‌ക്ക് ശേഷം തുടക്കത്തിൽ കൊറോണ വളരെ വേഗം വ്യാപിച്ചത് ഇറ്റലിയിലായിരുന്നു.
















Comments