ദാർജിലിംഗ്: പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന കടുത്ത ആരോപണവുമായി ബി ജെ പി തൃണമൂലിന്റെ മുദ്രാവാക്യമായ ജയ് ബംഗ്ല എന്നത് പശ്ചിമബംഗാളിന് വേണ്ടിയല്ലെന്നും പ്രദേശത്തെ ബംഗ്ലാദേശിന്റെ മതഭീകരതയുമായി കോർത്തിണക്കാനുമാണെന്നാണ് ബി ജെ പി നൽകുന്ന മുന്നറിയിപ്പ്. ബി ജെ പി നേതാവ് സുവേന്ദു അധികാരിയാണ് തൃണമൂലിന്റെ കടുത്ത പ്രാദേശിക വാദത്തിനെതിരെ പ്രതികരിച്ചത്. ഡാർജിലിംഗിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുവേന്ദു.
പശ്ചിമബംഗാളിന്റെ അതിർത്തികളെല്ലാം ദുർബലമാണ്. മതഭീകരരുടെ കേന്ദ്രങ്ങൾക്കെല്ലാം അഴിഞ്ഞാടാനാണ് എന്നും മമതയും തൃണമൂലും അവസരം ഒരുക്കുന്നത്. ദീദിയുടെ ജയ് ബംഗ്ലാ എന്ന മുദ്രാവാക്യം പശ്ചിമബംഗാളിനല്ല മറിച്ച് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനെതിരെ ജനം ബി.ജെ.പിയെ സംസ്ഥാന ഭരണം ഏൽപ്പിക്കുമെന്നും ഭാരത് മാതാ കീ ജയ് വിളിയും ജയ് ശ്രീറാം വിളിയും നാടിനെ നയിക്കുമെന്നും സുവേന്ദു പറഞ്ഞു.
















Comments