ലേ: അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ ചൈന സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. സംഘർഷം പതിവായിരുന്ന നാകുല തുരങ്ക പ്രദേശത്ത് നിന്ന് ചൈന സൈന്യത്തെ പിൻവലിക്കുന്നതായാണ് സൈനിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈനിക മേധാവികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാങ്കോംഗ്‌സോ മേഖലയിൽ നിന്നും ചൈന വ്യാപകമായ രീതിയിൽ.സൈന്യത്തെയും സൈനികവാഹനങ്ങളെയും പിൻവലിക്കുന്നുണ്ട്.
സൈനിക തല ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചൈനയുടെ പിൻമാറ്റം 2020 മെയ് മാസം മുതൽ നാകുല മേഖലകളിൽ നടന്നു വരുന്ന ചൈനയുടെ പ്രകോപനം ഇന്ത്യ ശക്തമായി നേരിട്ടതാണ് ചൈനക്ക് തിരിച്ചടിയായത്. ഇരുരാജ്യങ്ങൾക്കും അതിർത്തിയിലെ സമാധാനം നിർണായകമാണെന്നും സൈനികർ വ്യക്തമാക്കി. വടക്കൻ സിക്കിം മേഖലയിലെ 14000 അടി ഉയരത്തിലെ പ്രദേശം പിടിച്ചടക്കാനാണ് ചൈനീസ് സൈനികർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സേനാ പിന്മാറ്റം ഇത്തരം മേഖലകളിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും സൈനികർ വ്യക്തമാക്കി. സൈനിക താവളങ്ങളുടെ കുറവും ശൈത്യകാലത്തെ അതിജീവിക്കാനുള്ള സൈനികരുടെ കായികക്ഷമതയും ചൈനയക്ക് തിരിച്ചടിയാവുന്നുണ്ട് . ചൈന ഇത് പലതവണ നിഷേധിച്ചിരുന്നു.എന്നാൽ സേന പിൻമാറ്റം ഇതുകൊണ്ടല്ലെന്നും മറിച്ച് നയതന്ത്രബന്ധം മെച്ചപ്പെടുത്താനാണെന്നാണ് ബീജിംഗ് മാദ്ധ്യമങ്ങളിലൂടെ അവകാശപ്പെടുന്നത്. വെസ്റ്റേൺ തീയറ്റർ കമാന്റർ ജനറൽ സാവോ സോങ്കിയുടെ നേതൃത്വത്തിലാണ് പാങ്കോംഗ് സോയിലെ സംഘർഷം ചൈന രൂക്ഷമാക്കിയത്. ഒൻപതാം ഘട്ട ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്.
Comments