ചെന്നൈ: ഇന്ത്യയുടെ മുൻതൂക്കം തകർത്ത് ഇംഗ്ലണ്ട്. മൂന്നാം ദിനം തുടക്കത്തിലേ തന്നെ ഇന്ത്യയുടെ മുൻനിര വിക്കറ്റുകളെല്ലാം ഇംഗ്ലീഷ് നിര വീഴ്‌ത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റിന് 106 റൺസാണുള്ളത്. 22 റൺസുമായി വിരാട് കോഹ്‌ലിയും നാല് റൺസുമായി അശ്വിനുമാണ് ക്രീസിലുള്ളത്. സ്പിന്നർമാർക്ക് ശക്തമായ പിന്തുണ നൽകി വിക്കറ്റ് കീപ്പർ ഫോക്‌സാണ് ഇന്ത്യയെ തകർത്തത്. രോഹിത് ശർമ്മ(26), പൂജാര(7), ഋഷഭ് പന്ത് (8) അജിങ്ക്യാ രഹാനെ(10), അക്‌സർ പട്ടേൽ(7) എന്നിവരാണ് പെട്ടന്ന് പുറത്തായത്.
വളരെ സമർത്ഥമായി വിക്കറ്റിന് പിന്നിലെ ഫോക്‌സിന്റെ നീക്കങ്ങളാണ് ഇന്ത്യൻ മുൻ നിരയെ തകർത്തത്. രോഹിത് ശർമ്മ ഫോക്‌സിന്റെ അതിവേഗ നീക്കത്തിലാണ് സ്റ്റംപ്ഡ് ഔട്ടായത്. പൂജാര റണ്ണൗട്ടാവുകയായിരുന്നു. അനാവശ്യ ഷോട്ടിനായി ലീച്ചിനെ കയറിയടിക്കാനായി ക്രീസ് വിട്ടിറങ്ങിയതാണ് ഋഷഭ് പന്തിന് വിനയായത്. അജിങ്ക്യാ രഹാനെ മൊയിൻ അലിയുടെ പന്തിൽ ഒലി പോപ് പിടിച്ചാണ് പുറത്തായത്. അക്‌സർ പട്ടേലിനെ മൊയീൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി.
















Comments