ലോ: ചൈന അതിർത്തിയിലെ പിന്മാറ്റ നീക്കം വേഗത്തിലാക്കുന്നു. ഉഭയകക്ഷി ധാരണപ്രകാരമാണ് പിന്മാറ്റം നടക്കുന്നത്. പാങ്കോംഗ് തടാകക്കരയിലെ ചൈനയുടെ താവളങ്ങളെല്ലാം പൂർണ്ണമായും ഒഴിയുന്നതരത്തിലാണ് നീക്കമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാങ്കോംഗ് തടാകത്തിലെ പെട്രോളിംഗിനായി സ്ഥിരം ബോട്ട ജെട്ടി സംവിധാനം ഒരുക്കിയത് ചൈനീസ് സേന പൊളിച്ചെന്നാണ് സൂചന. ഒപ്പം ക്യാമ്പ് ടെന്റുകളും പൊളിച്ചു നീക്കുകയാണ്. ക്യാമ്പിനോട് ചേർന്ന് തയ്യാറാക്കിയിരുന്ന ഹെലിപ്പാടും പൊളിച്ചുമാറ്റിയെന്നാണ് വിവരം.
ഫിംഗർ എട്ടിന് പിന്നിലേക്ക് ചൈനയും ഫിംഗർ മൂന്നിനും രണ്ടിനുമിടയിലേക്ക് ഇന്ത്യൻ സൈന്യവും പിന്മാറാനാണ് ധാരണ. ഇന്ത്യ ഇതിനിടെ ഏതാണ്ട് പൂർണ്ണ മായും നിശ്ചിത സ്ഥാനത്തേക്ക് പിന്മാറിക്കഴിഞ്ഞു. ചൈന ഫിംഗർ 4 വരെ തങ്ങളുടേതാണെന്ന അവകാശ വാദത്തോടെ നീങ്ങിയതോടെയാണ് സംഘർഷം ആരംഭിച്ചത്.
ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാകത്തിന് ഹിമാലയൻ മേഖലയിലെ ഏറ്റവും ഉയരമുള്ള പ്രദേശത്തെല്ലാം സൈനിക പോസ്റ്റുകൾ സ്ഥാപിച്ചുകൊണ്ടാണ് ഇന്ത്യ നിലവിൽ സന്നാഹമൊരുക്കിയിട്ടുള്ളത്. ഈ മേഖലകൾ ഇന്ത്യൻ അതിർത്തി യായതിനാൽ ചൈനയ്‌ക്ക് യാതൊരു വിധ തർക്കവും ഉന്നയിക്കാനില്ലെന്നതും ഇന്ത്യൻ സൈന്യത്തിന് ഗുണമാണ്.
Comments