ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോൽവി. കരുത്തരായ പി.എസ്.ജിയോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മെസ്സിയും കൂട്ടരും തകർന്നടിഞ്ഞത്. പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ ക്യാംപ് നൗവിലേറ്റ പരാജയത്തിന്റെ നിരാശയിലാണ് ബാഴ്സ ആരാധകർ. നെയ്മറുടെ അഭാവത്തിൽ ഹാട്രിക്കോടെ കിലിയൻ എംബാപ്പേ നടത്തിയ പോരാട്ടമാണ് മെസ്സിയ്ക്കും കൂട്ടർക്കും വിനയായത്.
കളിയുടെ തുടക്കത്തിൽ പെനാൽറ്റി ഗോളാക്കി മെസ്സി നടത്തിയ നീക്കം പക്ഷെ വിഫലമായി. 27-ാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. എന്നാൽ അഞ്ചു മിനിറ്റിനകം എംബാപ്പേ സമനില പിടിച്ചു. രണ്ടാം പകുതിയിലും തകർപ്പൻ മുന്നേറ്റം നടത്തിയ ഫ്രഞ്ച് ലീഗ് ടീം 65-ാം മിനിറ്റിൽ എംബാപ്പേയിലൂടെ തന്നെ 2-1 ലീഡ് നേടി. 70-ാം മിനിറ്റിൽ മൊയിസ് കീൻല മൂന്നാം ഗോളും 85-ാം മിനിറ്റിൽ ഹാട്രിക് തികച്ച് എംബാപ്പേ നാലാം ഗോളും നേടി. എവേ മത്സരത്തിൽ നേടിയ ഗംഭീര ജയത്തോടെ ഇനി പി.എസ്.ജി് രണ്ടാം പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ മെസ്സിയേയും കൂട്ടരേയും നേരിടാൻ ഒരുങ്ങുകയാണ്.
















Comments