ബെർലിൻ: ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടറിൽ കടന്ന് ലിവർപൂൾ. ആർ.ബി. ലീപ്‌സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ആദ്യപാദത്തിൽ എവേ മത്സരത്തിലെ ജയം ലിവർപൂളിന്റെ ക്വാർട്ടർ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവർപൂളിന്റെ മുന്നേറ്റം ഫലം കണ്ടത്. മുഹമ്മദ് സലയും സാദിയോ മാനേയുമാണ് ഗോളുകളടിച്ചത്. മുഹമ്മദ് സല 53-ാം മിനിറ്റിലും സാദിയോ മാനേ 58-ാം മിനിറ്റിലും ഗോളുകൾ നേടി.
Comments