മുംബൈ : വീരശിവാജി ജയന്തി ആഘോഷിച്ച് മഹാരാഷ്‌ട്ര ഡിവൈഎഫ്‌ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്‌ഐയുടെ ശിവാജി ജയന്തി ആഘോഷം. അന്നേ ദിവസം കുട്ടികൾക്കായി ശിവാജിയുടെ പെയിന്റിംഗ് മത്സരവും ഡിവൈഎഫ്‌ഐ നടത്തി. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐയുടെ ശിവാജി ജയന്തി ആഘോഷം മഹാരാഷ്‌ട്രയേക്കാൾ വൈറലായത് കേരളത്തിലാണ്. നിരവധി സംഘപരിവാർ പ്രവർത്തകർ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ശിവാജി സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തെ ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് പലരും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
അതേസമയം ശിവാജി മതേതര പുരോഗമന ഭരണാധികാരിയാണെന്നാണ് ഡിവൈഎഫ്‌ഐ വക ക്യാപ്സൂൾ. ഇത്തരം കമന്റുകളുമായി മലയാളി ഡിവൈഎഫ്‌ഐക്കാരാണ് രംഗത്തെത്തുന്നത്. ശിവാജി സ്ഥാപിച്ചത് എന്ത് രാഷ്‌ട്രമാണെന്നും അതിന്റെ പേരെന്താണെന്നുമുള്ള ചോദ്യത്തിന് പക്ഷേ ഇവർക്ക് മറുപടിയില്ല. പ്രതാപ്ഗഢിൽ അഫ്സൽ ഖാനെ വധിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനും ഡി.ഐ.എഫ്.ഐക്കാർക്ക് മിണ്ടാട്ടമില്ല.
കേരളത്തിൽ ശിവാജിയുടെ ചിത്രമുള്ള കൊടി കീറിക്കളയുന്നവരാണ് ശിവാജിയുടെ പെയിന്റിം മത്സരം നടത്തുന്നതെന്ന പരിഹാസവും കമന്റുകളിൽ ഉയരുന്നുണ്ട്.

















Comments