അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരം ഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗുജറാത്തിലെ മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് മൂന്നും നാലും ടെസ്റ്റുകൾ നടക്കുന്നത്. പകൽ രാത്രി മത്സരമായ മൂന്നാം ടെസ്റ്റ് പിങ്ക് പന്തിലാണ് കളിക്കുന്നത്. ഉച്ചയ്‌ക്ക് രണ്ടര മുതലാണ് മത്സരം തുടങ്ങുക.
ആദ്യ രണ്ട് ടെസ്‌റ്റുകളും പങ്കുവെച്ച ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാന്പ്യൻ ഷിപ്പിന്റെ ഫൈനലിലേക്ക് തുല്യ സാദ്ധ്യതയാണുള്ളത്. മികച്ച ജയം ഇന്ത്യക്ക് മൂന്നാം ടെസ്റ്റിൽ അനിവാര്യമാണ്. നാലാം ടെസ്റ്റിൽ സമനിലയായാലും ഇന്ത്യ ഫൈനലിലെത്തും.
പിങ്ക് പന്തിൽ ഇന്ത്യ കളിക്കാൻ പോകുന്ന മൂന്നാമത്തെ ടെസ്റ്റാണിത്. ആദ്യമത്സരം കൊൽക്ക ത്തയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു. രണ്ടാമത്തെ മത്സരത്തിലാണ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ ഇന്ത്യ 36 റൺസിന് പുറത്തായത്. രാത്രി ഫ്ലഡ് ലൈറ്റിൽ പിങ്ക് പന്തിനെ നേരി ടാൻ ബാറ്റ്‌സ്മാന്മാർക്ക് ബുദ്ധിമുട്ടേറും. മൊട്ടേരയിലെ പിച്ച് സ്പിന്നേഴ്‌സിനെ പിന്തുണയ്‌ക്കു മെന്നാണ് ഇരുക്യാപ്റ്റന്മാരുടേയും വിലയിരുത്തൽ.
















Comments