ആലപ്പുഴ : ചേർത്തലയിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ഇസ്ലാമിക ഭീകരർ കസ്റ്റഡിയിൽ. വയലാറിലെ പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ ഭീകരവാദികൾ ആണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രദേശത്തെ ഹിന്ദു സംഘടന നേതാക്കളെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ആക്രമണമുണ്ടായത്.
വിജയയാത്രയുടെ ഭാഗമായി യോഗി ആദിത്യനാഥ് കേരളം സന്ദർശിക്കുന്നതിനെതിരെ പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പിഐ മതഭീകരർ പ്രകോപനപരമായ പ്രകടനം വിളിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം നിലനിന്നിരുന്നു. ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം പ്രദേശത്ത് നിൽക്കുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പരിശീലനം നേടിയ ടീമിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മൂന്നിലധികം പ്രവർത്തകർ വെട്ടേറ്റ് ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആർ.എസ്.എസ് പ്രവർത്തകനും ഗഡനായകുമായ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി വി. മുരളീധരൻ നന്ദു കൃഷ്ണയുടെ വീട്ടിൽ എത്തി മാതാപിതാക്കളേയും പ്രവർത്തകരേയും കണ്ടു.
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.
















Comments