ചേർത്തല: ചേർത്തല നാഗം കുളങ്ങരയിലെ സംഘർഷം -ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ഇന്നു മുതൽ മൂന്ന് ദിവസത്തേയ്‌ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആർഎസ്എസ് ചേർത്തല നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദുവിനെ പോപ്പുലര്‍ ഫ്രണ്ട് മത ഭീകരർ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ പലസ്ഥലത്തും സംഘർഷം നിലനിൽക്കുകയാണ്. ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ഹർത്താലിൽ ജില്ലയിൽ പലയിടത്തും സംഘർഷമുണ്ടായി. എസ്ഡിപിഐ നേതാക്കളുടേതുള്‍പ്പെടെ അഞ്ച് കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. എസ്ഡിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീറിന്റെ കടയും, പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കടയുമാണ് തീവെച്ച് നശിപ്പിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഏഴു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് പിടിയിലായത്.
വിജയയാത്രയുടെ ഭാഗമായി യോഗി ആദിത്യനാഥ് കേരളം സന്ദർശിക്കുന്നതിനെതിരെ പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പിഐ മതഭീകരർ പ്രകോപനപരമായ പ്രകടനം വിളിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം നിലനിന്നിരുന്നു. ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രകടനം നടത്തി. പ്രകടനത്തിനു ശേഷം പ്രദേശത്ത് നിൽക്കുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പരിശീലനം നേടിയ ടീമിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മൂന്നിലധികം പ്രവർത്തകർ വെട്ടേറ്റ് ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
















Comments