പോർട്ട്ബ്ലയർ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ആന്ദമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് രാംനാഥ് കോവിന്ദ് എത്തുന്നത്.
ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഫെബ്രുവരി 26 മുതൽ മാർച്ച് 1-ാം തീയതിവരെ ആന്റമാൻ നിക്കോബാർ ദ്വീപിലെത്തും. രാഷ്‌ട്രപതി ഭവൻ വാർത്താക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ദ്വീപിലെ വിവിധ മേഖലകളുടെ പ്രവർത്തനം രാഷ്‌ട്രപതി വിലയിരുത്തും. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും ദ്വീപിന്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കലാണ് ഒരു പ്രധാന ലക്ഷ്യം. ഒപ്പം ഇന്ത്യയുടെ പ്രതിരോധ രംഗത്തിന്റെ കരുത്തിനായി ആന്റമാൻ ദ്വീപിൽ തയ്യാറാക്കിയിട്ടുള്ള സൈനിക താവളങ്ങളും സർവ്വസൈന്യാധിപൻ കൂടിയായ രാഷ്‌ട്രപതി സന്ദർശിക്കുമെന്നാണ് സൂചന. ദേശീയ സ്മാരകമായ സെല്ലുലാർ ജയിലും രാഷ്‌ട്രപതി സന്ദർശിക്കും.
















Comments