ബംഗളൂരു: വിജയ്ഹസാരെ ട്രോഫിയിൽ വിജയതുടർച്ചയ്‌ക്കായി കേരളം. കരുത്തരായ കർണ്ണാടകയാണ് കേരളത്തിന്റെ എതിരാളി. നിലവിൽ 12 പോയിന്റോടെ കേരളം ഗ്രൂപ്പിൽ മുന്നിലാണ്. രണ്ട് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയ റോബിൻ ഉത്തപ്പയാണ് ടീമിന്റെ ബാറ്റിംഗ് കരുത്ത്.
വിഷ്ണുവിനോദും ജലജ് സക്‌സേനയും സഞ്ജുവും മികച്ച പ്രകടനമാണ് വിവിധ മത്സരങ്ങളിൽ കാഴ്ചവെച്ചത്. ബൗളിംഗിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീശാന്താണ് കേരളത്തിന് വൻ പ്രതീക്ഷ നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേടിയാണ് ശ്രീശാന്ത് തന്റെ പ്രതിഭ തെളിയിച്ചത്. ഒപ്പം ക്യാപ്റ്റൻ സച്ചിൻ ബേബിയും വിക്കറ്റ് വീഴ്‌ത്തുന്നതിൽ വിജയിച്ചു നിൽക്കുകയാണ്.
ആറ് ടീമുകളടങ്ങുന്ന ഗ്രൂപ്പ് സിയിൽ 12 പോയിന്റുകളുമായി കേരളം ഒന്നാമതാണ്. കേരള ത്തിന് പുറമേ കർണ്ണാടക, റെയിൽവേസ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നിവരാണ് ഗ്രൂപ്പിലുള്ളത്.
















Comments