ബംഗളൂരു: മലയാളികരുത്തിൽ കർണ്ണാടക കേരളത്തെ തോൽപ്പിച്ചു. വിജയ് ഹസാരേ ട്രോഫിയിൽ കേരളത്തെ നാലാം മത്സരത്തിൽ കർണ്ണാടക തോൽപ്പിച്ചത് 9 വിക്കറ്റിന്. കേരളം മുന്നോട്ടു വെച്ച വിജയലക്ഷ്യമായ 277 റൺസ് 45.3 ഓവറിൽ കർണ്ണാടക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 279 നേടി മറികടന്നു.
മലയാളിതാരം ദേവദത്ത് പടിക്കലിന്റെ 138 പന്തിലെ 126 റൺസാണ് അനായാസ ജയം കർണ്ണാടകത്തിന് സാദ്ധ്യമാക്കിയത്. ഓപ്പണർ രവികുമാർ 62 റൺസ് നേടി ജലജ് സക്‌സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. തുടർന്ന് ഒരു വിക്കറ്റും വീഴ്‌ത്താൻ കേരളത്തിനായില്ല. ഓപ്പണറായ ദേവദത്ത് പടിക്കലിനുമൊപ്പം 86 റൺസുമായി പുറത്താകാതെ നിന്ന കൃഷ്ണമൂർത്തി സിദ്ധാർത്ഥും കർണ്ണാടകത്തിന് കരുത്തായി.
കേരള ബൗളർമാരെ സമർത്ഥമായി നേരിട്ടാണ് കർണ്ണാടക ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ദലജ് സക്‌സേനയ്‌ക്ക് മാത്രമാണ് വിക്കറ്റ് ലഭിച്ചത്. ശ്രീശാന്ത്, ബേസിൽ, നിധീഷ്, മിഥുൻ, സച്ചിൻ ബേബി എന്നിവർ പന്തെറിഞ്ഞെങ്കിലും കർണ്ണാടകയുടെ ബാറ്റിംഗ് നിരയെ തകർക്കാനായില്ല.
















Comments