ഫ്ലോറിഡ: രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. രാഷ്‌ട്രീയ എതിരാളികൾക്കുള്ള കൃത്യമായ സന്ദേശം കൂടിയാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.
‘ഞാനിതാ നിങ്ങൾക്ക് മുമ്പിൽ തന്നെയുണ്ട്. നാലരവർഷം മുമ്പ് ആരംഭിച്ച എന്റെ പൊതുപ്രവർത്തനം ഇനിയും അവസാനിച്ചിട്ടില്ല.’ ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിലെ ഓർലാന്റോയിലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ട്രംപ് റിപ്പബ്ലിക്കൻ അണികളെ അഭിസംബോധന ചെയ്തത്. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലാണ് ട്രംപ് തന്റെ സാന്നിദ്ധ്യം രാഷ്‌ട്രീയ രംഗത്ത് ഉറച്ചതെന്ന് വ്യക്തമാക്കിയത്.
ഭാവിപരിപാടികളെല്ലാം ഉടൻ തീരുമാനിക്കും. നമ്മുടെ പാർട്ടിയുടെ ഭാവിപ്രവർത്തനവും തീരുമാനിക്കേണ്ടതുണ്ട്. നിങ്ങൾക്കെന്നെ നഷ്ടപ്പെട്ടിട്ടില്ല. താൻ ഒരു പുതിയ പാർട്ടി തുടങ്ങാനു മുദ്ദേശിച്ചിട്ടില്ല. എന്റെ പ്രവർത്തനം മുഖംമൂടിയിട്ടുകൊണ്ടല്ല. ഇരട്ടമുഖവുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
















Comments